Wednesday, May 20, 2020

ഇനിയും ഒരു വസന്തം

  
  ഞ്ചിതൾ വിടർത്തിനിൽക്കും  
 എന്റെ സുന്ദരിയാം പനീർ പൂവേ ....

എന്തിനീ നീർ മിഴികൾ നീ നിറക്കുന്നു നീ ....
എന്റെ സ്വപ്നത്തിലീ മിഴികളിൽ ഞാൻ 
എന്നും കണ്ടിതീ  മന്ദഹാസമായിരുന്നു
പ്രിയ സഖീ ..........


 നിൻ സുസ്മിതമാം മന്ദഹാസം എന്നോ 
എന്റെ അന്തരംഗത്തിൽ കുളിർ മഴയായി
 പെയ്തിരുന്നു.....
 
ഇന്ന് നിന്റെ ഈ അശ്രുബാഷപ ബിന്ദുക്കൾ  
എൻ ഹൃദയതെ കീറി മുറിക്കുന്നു പെണ്ണെ ......
   
                         
  ഇനിയും മിഴിനീർവർക്കാതെ എൻ പനിനീർ പൂവേ 
  ഈ പുഞ്ചിരി  ഇനിയും ഇനിയും തളിർകാൻ
 ഒരു മഴയായി ഞാൻ നിന്നിലേക്ക്‌ പെയ്തിറങ്ങാം 
 
ആ മിഴിനീർ എല്ലാം ഈ ചുണ്ടിനാൽ ഒപ്പിയെടുതു 
ആ കവിൾത്തടത്തിൽ ഒരു സ്നേഹ ചുംബനവും 

ഇനിയും ഏറെ വസന്തങ്ങൾ 
തേൻ നുകരാൻ എന്റെ
പനീർ പൂവിന്റെ സൗന്ദര്യവും ഗന്ധവും ഏറ്റു ഈ 
പൂവിൻഓരത്തു ഞാനും ..എന്റെ തലോടലും...

         ഇനിയും  കണ്ണീർ തോർത്താതെ എന്റെ 
പനീർ പൂവേ നിൻ ചുണ്ടുകളിൽ വിരിയുന്നോരീ 
പുഞ്ചിരി കാണാൻ ഈ പുഷ്പത്തിൻ ചൂണ്ടിൻഓരത്തു .
ഒരു കുഞ്ഞു വണ്ടായി ഞാൻ കാത്തു നിൽക്കുന്നു ...
                                             

                                                                               NBS  

No comments:

Post a Comment